Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​​െൻറ പരാമർശം: നേതൃത്വത്തിനെതിരെ കൊച്ചിയിൽ ഐ ഗ്രൂപ് യോഗം

text_fields
bookmark_border
after election, the UDF will be challenged
cancel

പ​ള്ളു​രു​ത്തി: കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ചാ​ന​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കൊ​ച്ചി​യി​ൽ ഐ ​ഗ്രൂ​പ് യോ​ഗം.

തോ​പ്പും​പ​ടി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ൻ മ​ന്ത്രി​യും യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​നു​മാ​യ ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ചെ​യ​ർ​മാ​ൻ പി​ന്തി​രി​യ​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ദി​ര ഗാ​ന്ധി ക​ൾ​ച​റ​ൽ സെൻറ​റി​െൻറ പേ​രി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്.

സീ​റ്റ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത് വ​നി​ത​യാ​യി​രി​ക്കു​മെ​ന്ന ത​ര​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.ഇ​തി​നെ​തി​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ച​ത്. ജാ​തി​യും മ​ത​വും നോ​ക്കി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ന്ന രീ​തി മാ​റ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ത​മ്പി സു​ബ്ര​ഹ്മ​ണ്യം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കൗ​ൺ​സി​ല​ർ കെ.​എം. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ൻ​റ​ണി കു​രീ​ത്ത​റ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷീ​ബ ഡു​റോം, കെ.​എം. മ​നാ​ഫ്, ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. ശി​വ​ദ​ത്ത​ൻ, ആ​ർ. ത്യാ​ഗ​രാ​ജ​ൻ, കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ലീ​ജ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​എ. സ​ഗീ​ർ, ഷാ​ജി കു​റു​പ്പ​ശ്ശേ​രി, എ.​എം. സു​രേ​ന്ദ്ര​ൻ, എ.​എം. അ​യ്യൂ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressudf
News Summary - UDF chairman's remarks: I group meeting in Kochi against the leadership
Next Story