എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsടി.ആർ. അനന്തകൃഷ്ണൻ, അഗസ്റ്റിൻ ജോസഫ്
കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലക്കുസമീപം ഒഡിഷ സ്വദേശി കിഷോറിന്റെ തട്ടുകടയിൽനിന്ന് കിലോക്കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. മുമ്പും പല തവണ ഇതേ കുറ്റത്തിന് പിടിയിലായ ഇയാൾ ചിറ്റേത്തുകരയിലും പരിസരങ്ങളിലുമായി അനധികൃത തട്ടുകടകൾ നടത്തിവരികയായിരുന്നു.
കഴിഞ്ഞ മാസം ഇയാളുടെ എട്ട് അനധികൃത തട്ടുകടകൾ നഗരസഭ പൊളിച്ചുനീക്കിയതോടെ മുനിസിപ്പൽ ലൈസൻസുള്ള കടയിൽ ഇയാൾ ലഹരി ഉല്പന്നങ്ങൾ വിറ്റഴിച്ചുവന്നത്. ആർക്കും സംശയം തോന്നാത്ത വിധമാണ് ഇവിടെ പുകയില ഉല്പന്നങ്ങൾ വിറ്റിരുന്നതെന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങൾ എക്സൈസ് വകുപ്പിന് കൈമാറുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ധന്യ സൂരജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

