22 കിലോ കഞ്ചാവുമായി രണ്ടുേപര് പിടിയില്‍
text_fieldsഷാജി, സുഹൈൽ
മണ്ണുത്തി: ആന്ധ്രയില്‍നിന്നും കഞ്ചാവ് കടത്തി വിൽപന നടത്തിയിരുന്ന രണ്ടുപേരെ 22 കിലോ കഞ്ചാവുമായി ഷാഡോ പൊലീസും മണ്ണുത്തി പൊ ലീസും ചേര്‍ന്ന് പിടികൂടി.
മാള നെടുംപറമ്പില്‍ വീട്ടില്‍ ഷാജി (62), കൊച്ചി പള്ളുരുത്തി സ്വദേശി ബിസ്മില്ല വീട്ടില്‍ സുഹൈല്‍ (28) എന്നിവരാണ് പിടിയിലായത്.
20 വര്‍ഷമായി കഞ്ചാവ് വിൽപന നടത്തുന്ന ഷാജി ആന്ധ്രയില്‍നിന്ന് നേരിട്ട് കഞ്ചാവ് കെ ാണ്ടുവരുന്നതിന് ആന്ധ്രയില്‍ സ്ഥിരതാമസമാക്കിയ സുഹൈലിനെ പങ്കാളിയാക്കുകയായിരുന്നു.
തൃശൂര്‍ സി ബ്രാഞ്ച് എ.സി.പി ബാബു കെ. തോമാസ്, സിറ്റി എ.സി.പി വി.കെ. രാജു, മണ്ണുത്തി സി.ഐ ശശിധരന്‍പിള്ള, ഷാഡോ എസ്.ഐമാരായ ഗ്ലാഡ്സ്റ്റണ്, എം. രാജന്‍, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ.എന്‍. വിജയന്‍, എ.എസ്.ഐമാരായ കെ. ഗോപാലകൃഷ്ണന്‍, പി. രാകേഷ്, പഴനി സ്വാമി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

