10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: 10 കിലോ കഞ്ചാവുമായി രണ്ടുപേർ നാർക്കോട്ടിക് സെല്ലിെൻറ പിടിയിൽ. തലശ്ശേരി സ്വദേശി റഹീസ് (27), മരട് സ്വദേശി അഖിലേഷ് (23) എന്നിവരാണ് തമ്മനത്തെ ഫ്ലാറ്റിൽനിന്ന് അറസ്റ്റിലായത്. കോയമ്പത്തൂരിൽനിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
സിനിമയിൽ മേക്കപ് ആർട്ടിസ്റ്റാണെന്നാണ് റഹീസ് പറഞ്ഞത്. ഇയാളുടെ ശരീരത്തിൽ 'കിങ് ഓഫ് ഡാർക്' എന്ന് പച്ചകുത്തിയിട്ടുണ്ട്.
നാർക്കോട്ടിക് സെൽ അസി. കമീഷണർ അബ്ദുൽ സലാമിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വി.ബി. അനസ്, ജോസഫ് സാജൻ, അഷ്റഫ്, സി.പി.ഒമാരായ സുജീഷ്, സുനിൽകുമാർ, വിനോദ്, മാലജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

