നക്ഷത്ര ഹോട്ടലിലെ മോഷണം: രണ്ട് പേർകൂടി അറസ്റ്റിൽ
text_fieldsകൊച്ചി: എറണാകുളം ജങ്ഷൻ റെയിൽേവ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേർകൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
മരട് ചമ്പക്കര ശാസ്ത ടെമ്പിൾ റോഡിൽ ശോഭ നിവാസിൽ അരുൺ ഗോപി (33), തൃപ്പൂണിത്തുറ എരൂർ മാത്തൂർ തുണ്ടേറ്റിപ്പറമ്പിൽ വീട്ടിൽ ഷിജു അഗസ്റ്റിൻ (30) എന്നിവരാണ് പിടിയിലായത്. അഞ്ച് സ്ത്രീകളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കണയന്നൂർ തഹസിൽദാർ കണ്ടുകെട്ടി പൂട്ടിയിട്ട ബ്യൂമോണ്ട് ഹോട്ടലിലാണ് മോഷണം. നഗരത്തിൽ ആക്രി സാധങ്ങൾ ശേഖരിച്ചു വിൽക്കുന്നവരാണ് പ്രതികൾ. മോഷണസാധനങ്ങൾ പൊലീസ് കണ്ടെടുത്തു.
എറണാകുളം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, അരുൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാഖ് തുടങ്ങിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

