കിഴക്കമ്പലം: പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ട്വൻറി20 ഭരണം ദയനീയ പരാജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി.
അഞ്ചുവര്‍ഷംകൊണ്ട് ആറുകോടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെട്ടു. ഭരണ കെടുകാര്യസ്ഥതമൂലം 13 കോടി ചെലവഴിക്കാനായില്ല. ഇന്ത്യയില്‍ ഒന്നാമതാകുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്നവര്‍ ജില്ലയില്‍ 59ാം സ്ഥാനത്താണ്. തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി നടത്തി.
പ്രളയത്തിെൻറ പേരില്‍ കിഴക്കമ്പലത്തുനിന്ന് കോടികള്‍ പിരിച്ചതിലും അഴിമതിയുണ്ട്. ഇതെല്ലാം വിജിലന്‍സ് അന്വേഷിക്കണമെന്ന് നേതാക്കളായ എന്‍.എം. മുഹമ്മദ്, ജോസ്മിന്‍ കോയിക്കര, അഖില്‍പോള്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ട്വൻറി 20ക്കെതിരെ പൊതുസ്ഥാനാര്‍ഥി വേണം –വെല്‍ഫെയര്‍ പാര്‍ട്ടി
കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വൻറി20ക്കെതിരെ പൊതുസ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കിഴക്കമ്പലം പഞ്ചായത്ത് സമിതി പ്രസിഡൻറ് ടി.പി. യൂസഫലിയും സെക്രട്ടറി വി.യു. അസീസും വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുന്നണി രാഷ്ട്രീയത്തിെൻറ ദൗര്‍ബല്യങ്ങളെയും അഴിമതിയെയും ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം ഏകാധിപത്യത്തെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാെണന്നും നേതാക്കള്‍ പറഞ്ഞു.
ഭൂമി ഉള്‍പ്പെടെ കമ്പനിയുടെ വികസനത്തിന് വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കുകയെന്ന പണിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയത്. പദ്ധതി വിഹിതം പോലും ചെലവഴിക്കാതെ കോടിക്കണക്കിന് രൂപ മാറ്റിവെച്ചതായും നേതാക്കള്‍ പറഞ്ഞു.