എറണാകുളം ജില്ലയിലെ ആകെ വോട്ടർമാർ 25,70,962
text_fieldsകാക്കനാട്: ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ. 2,05,897 പേർക്കാണ് മണ്ഡലത്തിൽ വോട്ടവകാശമുള്ളത്. 1,60,610 വോട്ടർമാരുള്ള എറണാകുളമാണ് 14 മണ്ഡലങ്ങളിൽ എണ്ണത്തിൽ ഏറ്റവും പിന്നിൽ. കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ മണ്ഡലങ്ങളിലെ പുതുക്കിയ വോട്ടർപട്ടിക പ്രകാരം 13,16,255 സ്ത്രീകളും 12,54,683 പുരുഷന്മാരും 24 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 25,70,962 വോട്ടർമാരാണ് ജില്ലയിലുള്ളത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണത്തിലും തൃപ്പൂണിത്തുറ തന്നെയാണ് മുന്നിൽ.
ഇവിടെ 1,06,393 സ്ത്രീ വോട്ടർമാരും 99,500 പുരുഷ വോട്ടർമാരുമാണ് ഉള്ളത്. ഏറ്റവുമധികം ട്രാൻസ്ജെൻഡർ വോട്ടർമാർ ഉള്ളത് തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, അങ്കമാലി മണ്ഡലങ്ങളിലാണ്. നാലു പേർക്ക് വീതമാണ് ഈ മണ്ഡലങ്ങളിൽ സമ്മതിദാനാവകാശം ഉള്ളത്. തൃപ്പൂണിത്തുറക്ക് പുറമേ പിറവം മണ്ഡലത്തിൽ മാത്രമാണ് രണ്ട് ലക്ഷത്തിലധികം വോട്ടർമാരുള്ളത്. ഇതിൽ 105714 പേർ പുരുഷന്മാരും 98857 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉണ്ട്. വോട്ടർമാരുടെ എണ്ണത്തിൽ പുറകിൽ നിൽക്കുന്ന എറണാകുളം മണ്ഡലത്തിൽ 78244 സ്ത്രീകളും 82363 പുരുഷന്മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉണ്ട്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമായി ആകെ 1,01,506 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കണക്ക് പ്രകാരമാണിത്. ജില്ലയില്‍ 76,989 അപേക്ഷകളാണ് പേര് നീക്കം ചെയ്യുന്നതിന് ലഭിച്ചത്. ഇതില്‍ 68,629 അപേക്ഷകളിൽ പേരു നീക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

