തിരുവാഭരണം കവർച്ച: മേൽശാന്തി പിടിയിൽ
text_fieldsപിറവം: പുനരുദ്ധാരണം നടക്കുന്ന പിറവം പുതുശ്ശേരി തൃക്കബല നരസിംഹ ക്ഷേത്രത്തിലെ തിരുവാഭരണ കവർച്ചക്കേസിൽ മേൽശാന്തി പിടിയിൽ. മേൽശാന്തി വൈക്കം ഉദയനാപുരം ചുണ്ടങ്ങകരി ശരത്താണ് (27) കസ്റ്റഡിയിലായത്. ഫെബ്രുവരി 10നാണ് കവർച്ച നടന്നത്. താൽക്കാലിക ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ചാർത്തിയ ഒരു പവന്റെ മാലയും ഒരു ഗ്രാമിന്റെ ലോക്കറ്റും വെള്ളിമാലയുമാണ് മോഷ്ടിച്ചത്. ഏഴുമാസമായി ശരത് ക്ഷേത്രത്തിൽ മേൽശാന്തിയാണ്.
വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല നേരത്തേ ഇയാൾ മോഷ്ടിച്ച് പണയംവെക്കുകയും പകരം മുക്കുപണ്ടം ചാർത്തുകയും ചെയ്തിരുന്നു. ശാന്തിക്കാരനെ മാറ്റാനുള്ള ആലോചന ഭാരവാഹികൾ നടത്തിയെന്നറിഞ്ഞതോടെ കള്ളിവെളിച്ചത്താകുമെന്നു മനസ്സിലായ ഇയാൾ മോഷണ നാടകം നടത്തുകയായിരുന്നു. ഫെബ്രുവരി 22 മുതൽ ഇയാൾ പൂജകൾക്ക് എത്തിയിരുന്നില്ല. ഇതിനിടയിൽ ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ യക്ഷിത്തറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെള്ളിമാല കണ്ടെത്തി. മോഷ്ഠിച്ച സ്വർണമാല 26,000 രൂപക്ക് സ്വകാര്യ ബാങ്കിൽ പണയംവെച്ചതായി വ്യക്തമായി. പിറവം എസ്.ഐ എൻ.എം. സജിമോന്റെ നേതൃത്വത്തിൽ തെളിവെടുപ്പു നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

