Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightകുടുംബ വഴക്ക്: യുവാവ്...

കുടുംബ വഴക്ക്: യുവാവ് കുത്തേറ്റ്​ മരിച്ചു; അനിയൻ കസ്റ്റഡിയിൽ

text_fields
bookmark_border
Man stabbed to death by cement pipe: Bank employee critically injured
cancel

തൃപ്പൂണിത്തുറ: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്‍റെ അനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എരൂര്‍ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂർ കുളങ്ങരത്തറ സുധീഷിന്‍റെ മകന്‍ സുമേഷ് (27) ആണ് മരിച്ചത്. അനുജൻ സുനീഷാണ് ( 24 ) സുമേഷിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട്​ മൂന്നു മണിയോടെ ഇരുവരും വീട്ടിലുണ്ടായിരുന്ന സമയത്താണ് വഴക്കുണ്ടായത്. സംഭവം നടന്ന സമയം വീട്ടിൽ മാറ്റാരുമുണ്ടായിരുന്നില്ല. വഴക്കിനെ തുടർന്ന് സുനീഷ് കത്തിയെടുത്ത് സുമേഷിനെ കുത്തുകയായിരുന്നു.

പൊലീസെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വലതു നെഞ്ചിനു താഴെ ആഴത്തിൽ കുത്തേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. മരിച്ച സുമേഷ് ഓട്ടോ ഡ്രൈവറാണ്. സുനീഷ് പെയിന്‍റിങ്​ തൊഴിലാളിയാണ്.

മൂന്ന് മാസം മുമ്പാണ് ഇവർ മാതാപിതാക്കളോടൊപ്പം എരൂരിൽ താമസം തുടങ്ങിയത്. മൃതദേഹം കോവിഡ് ടെസ്റ്റിനു ശേഷം ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. അമ്മ: മിനി.

Show Full Article
TAGS:Thrippunithura stabbed to death crime 
News Summary - youth stabbed to death brother arrested
Next Story