യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: യുവാവും ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍
text_fieldsചിപ്പി, അരുണ്‍കുമാര്‍
തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവും ഹോസ്റ്റല്‍ നടത്തിപ്പുകാരിയായ കാമുകിയും അറസ്റ്റില്‍. ചോറ്റാനിക്കര അയ്യന്‍കുഴി ശ്രീശൈലം വീട്ടില്‍ അരുണ്‍കുമാര്‍ (33), ഹോസ്റ്റൽ നടത്തിപ്പുകാരി മലപ്പുറം തിരൂര്‍, തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി (28), എന്നിവരെയാണ് ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറയിലെ ലേഡീസ് ഹോസ്റ്റലില്‍ പെയിങ് ഗസ്റ്റായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയെ കഴിഞ്ഞ ഒന്നിന് പുലര്‍ച്ച 3.30ന് ചിപ്പിയുടെ ഒത്താശയോടെ അരുണ്‍കുമാര്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ തള്ളിയിട്ട യുവതി ബാത്ത് റൂമില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വക വരുത്തുമെന്നും ഹോസ്റ്റല്‍ നടത്തിപ്പുകാരി ഭീഷണിപ്പെടുത്തി.
വഴങ്ങില്ലെന്ന് മനസ്സിലാക്കിയതോടെ യുവതി 82000 രൂപ മോഷ്ടിച്ചെന്ന് കാണിച്ച് ചിപ്പി ഹില്‍പാലസ് പൊലീസില്‍ പരാതി നല്കി. എന്നാൽ, തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.