Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightയുവാവ്​ കുഴഞ്ഞുവീണു...

യുവാവ്​ കുഴഞ്ഞുവീണു മരിച്ച സംഭവം: കൊലപാതകമെന്ന് പൊലിസ്

text_fields
bookmark_border
യുവാവ്​ കുഴഞ്ഞുവീണു മരിച്ച സംഭവം: കൊലപാതകമെന്ന് പൊലിസ്
cancel
camera_alt

വി​ഷ്ണു, ശ​ര​ത്‌

തൃ​പ്പൂ​ണി​ത്തു​റ: യു​വാ​വ് വീ​ടി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന്​ പൊ​ലീ​സ്. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് ര​ണ്ടു​പേ​രെ ഉ​ദ​യം​പേ​രൂ​ര്‍ പൊ​ലി​സ് അ​റ​സ്​​റ്റു ചെ​യ്തു.

ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ല​പ്പെ​ട്ട നി​ധി​ന്‍കു​മാ​റി​െൻറ ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍ വി​ഷ്ണു, ബ​ന്ധു​വാ​യ ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഉ​ദ​യ​ംപേ​രൂ​ര്‍ ന​ട​ക്കാ​വി​നു സ​മീ​പം ചി​ത്തി​ര നി​വാ​സി​ല്‍ മ​ണി​യു​ടെ മ​ക​ന്‍ നി​ധി​ന്‍കു​മാ​ര്‍ (42) മ​രി​ച്ച​ത്. നി​ധി​ന്‍കു​മാ​ര്‍ ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​യ​തി​നെ​തു​ട​ര്‍ന്ന് ഭാ​ര്യ സ​ഹോ​ദ​ര​നെ​യും ബ​ന്ധു​വി​നെ​യും വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി.

ഇ​വ​ര്‍ നി​ധി​ന്‍കു​മാ​റു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന് വ്യാ​ഴാ​ഴ്​​ച രാ​ത്രി അ​ടി​പി​ടി​യു​ണ്ടാ​യ​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. തു​ട​ര്‍ന്നാ​ണ് നി​ധി​ന്‍കു​മാ​ര്‍ വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

നി​ധി​ന്‍കു​മാ​റി​െൻറ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ള്‍ ക​ണ്ട് സം​ശ​യം തോ​ന്നി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ​യം​പേ​രൂ​ര്‍ എ​സ്.​ഐ. ബി​ജു​വും സം​ഘ​വും ചാ​ല​ക്കു​ടി​യി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Young man dies after collapsing: Police say murder
Next Story