Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightതൃപ്പൂണിത്തുറ...

തൃപ്പൂണിത്തുറ അത്താഘോഷം; കളറാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

text_fields
bookmark_border
തൃപ്പൂണിത്തുറ അത്താഘോഷം; കളറാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍
cancel

തൃ​പ്പൂ​ണി​ത്തു​റ: അ​ത്താ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​തി​ലു​ക​ൾ ചി​ത്ര​ങ്ങ​ളാ​ല്‍ ക​ള​റാ​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ര്‍ഥി​ക​ള്‍. ആ​ര്‍.​എ​ല്‍.​വി കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വ. ബോ​യ്‌​സ് വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മ​തി​ല്‍ക്കെ​ട്ടു​ക​ളി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ ആ​ശ​യം ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള ചു​വ​ര്‍ചി​ത്ര​ങ്ങ​ള്‍ വ​ര​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ അ​ത്താ​ഘോ​ഷം ഈ ​വ​ര്‍ഷം പൂ​ര്‍ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വ​ര്‍ത്ത​നം.

മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചും ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന മാ​ലി​ന്യ​ത്തെ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ചു​മാ​ണ് ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജി​ലെ എ​ന്‍.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, രാ​ത്രി ന​ട​ത്തം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

അ​ത്താ​ഘോ​ഷ ദി​വ​സം ഉ​ണ്ടാ​കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വി​വി​ധ പോ​യ​ന്‍റു​ക​ളി​ല്‍ ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍കാ​ന്‍ സ​ന്ന​ദ്ധ​സേ​വ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഇ​ത് സം​സ്‌​ക​രി​ച്ച് വ​ള​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ​ന​യും ക​ര്‍ശ​ന​മാ​യി നി​രോ​ധി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന നി​യ​മ ന​ട​പ​ടി​ക​ളും പി​ഴ​യും ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TripunithuraAthachamayam
News Summary - Tripunithura athachamayam; Students are ready to paint
Next Story