Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightമൂന്ന്​ പതിറ്റാണ്ട്​;...

മൂന്ന്​ പതിറ്റാണ്ട്​; വഴി തടഞ്ഞ സ്വപ്​നങ്ങൾ; പൂർത്തിയാകാതെ തൃപ്പൂണിത്തുറ ബൈപാസ്

text_fields
bookmark_border
Thripunithura, bypass
cancel
camera_alt

30 വ​ര്‍ഷം മു​മ്പ് വീ​ടും സ്ഥ​ല​വും വി​ട്ടു​കൊ​ടു​ത്ത പീ​ച്ചം​പി​ള്ളി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞു​തേ​വ​െൻറ വീ​ടി​െൻറ

ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ

തൃ​പ്പൂ​ണി​ത്തു​റ: മൂ​ന്ന് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും യാ​ഥാ​ർ​ഥ്യ​മാ​കാ​തെ തൃ​പ്പൂ​ണി​ത്തു​റ ബൈ​പാ​സ് പ​ദ്ധ​തി. നി​ല​വി​ലെ അ​ലൈ​ന്‍മെൻറി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്ത​തോ​ടെ നാ​ടി​െൻറ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ല്‍കി​യ​വ​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. സ​ര്‍വേ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​തി​നാ​ല്‍ ഭൂ​മി വി​ല്‍ക്കാ​നോ വീ​ടി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് 150ല​ധി​കം കു​ടും​ബ​ങ്ങ​ള്‍.

2000 രൂ​പ പൊ​ന്നും​വി​ല​യാ​യി പാ​ട​ത്തി​നും 30,000 രൂ​പ​യി​ല്‍ താ​ഴെ ക​ര​ഭൂ​മി​ക്ക് വി​ല​യും നി​ശ്ച​യി​ച്ച സ്ഥ​ല​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ള്‍ സെൻറി​ന് വി​ല.

ഭാ​ര​ത്​​മാ​ല പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി അ​ങ്ക​മാ​ലി-​പു​ത്ത​ന്‍കു​രി​ശ്-​കു​ണ്ട​ന്നൂ​ര്‍ പാ​ത​യെ​ന്ന പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ന​ല്‍ ഹൈ​വേ അ​തോ​റി​റ്റി അ​ലൈ​ന്‍മെൻറ്​ മാ​റ്റി​യ​തോ​ടെ ഭൂ​മി വി​ട്ടു​ന​ല്‍കി​യ​വ​ര്‍ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യി. കു​ണ്ട​ന്നൂ​ര്‍ മു​ത​ല്‍ മ​റ്റ​ക്കു​ഴി വ​രെ​യു​ള്ള പ്ര​ഖ്യാ​പി​ത തൃ​പ്പൂ​ണി​ത്തു​റ ബൈ​പാ​സ് പ​ദ്ധ​തി 8.23 കി​ലോ​മീ​റ്റ​റാ​ണെ​ങ്കി​ല്‍ അ​ങ്ക​മാ​ലി പ​ദ്ധ​തി​ക്ക് ത​യാ​റാ​ക്കി​യ ക​ര​ട് രേ​ഖ​യി​ല്‍ പു​ത്ത​ന്‍കു​രി​ശ് മു​ത​ല്‍ കു​ണ്ട​ന്നൂ​ര്‍ വ​രെ 22 കി.​മീ​റ്റ​ര്‍ വ​രും. തൃ​പ്പൂ​ണി​ത്തു​റ ബൈ​പാ​സ് അ​ലൈ​ന്‍മെൻറി​ലൂ​ടെ​ത​ന്നെ ഭാ​ര​ത്​​മാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൊ​ച്ചി-​തേ​നി ഹൈ​വേ വ​രു​മെ​ന്നാ​യി​രു​ന്നു ഹൈ​വേ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ബാ​ല​ച​ന്ദ്ര​ന്‍ നാ​ട്ടു​കാ​ര്‍ക്ക് ഉ​റ​പ്പു ന​ല്‍കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​നു​വി​രു​ദ്ധ​മാ​യാ​ണ് ഇ​പ്പോ​ള്‍ പു​തി​യ അ​ലൈ​ന്‍മെൻറ്​് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ​ക്കു​ഴി​ക്കും പു​ത്ത​ന്‍കു​രി​ശി​നും ഇ​ട​യി​െ​ല ദൂ​രം നാ​ല് കി.​മീ. മാ​ത്ര​മേ​യു​ള്ളൂ. 8.23നോ​ട് നാ​ല് കി.​മീ. ചേ​ര്‍ത്താ​ല്‍ 12.23 കി​ലോ​മീ​റ്റ​റി​ല്‍ കു​ണ്ട​ന്നൂ​ര്‍ എ​ത്താ​മെ​ന്നി​രി​ക്കെ പു​ത്ത​ന്‍കു​രി​ശ്, തി​രു​വാ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ വ​ള​ഞ്ഞും തി​രി​ഞ്ഞും പോ​കു​ന്ന പു​തി​യ അ​ലൈ​ന്‍മെൻറ്​ ത​ല്‍പ​ര​ക​ക്ഷി​ക​ളു​ടെ താ​ല്‍പ​ര്യ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കു​ണ്ട​ന്നൂ​ര്‍ ബൈ​പാ​സി​ന് അ​ഞ്ച് ഹെ​ക്ട​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞ​താ​ണ്.

ബാ​ക്കി​യു​ള്ള​വ ഏ​റ്റെ​ടു​ക്കാ​ന്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ല്‍കി ക​ല്ലി​ട്ടു പോ​യ​തു​മാ​ണ്. ഇ​തി​നി​ടെ​യാ​ണ് സ​മാ​ന്ത​ര​മാ​യി പു​തി​യ പ​ദ്ധ​തി​യും അ​ലൈ​ന്‍മെൻറും വ​രു​ന്ന​ത്. തി​രു​വാ​ങ്കു​ളം മു​ത​ല്‍ പേ​ട്ട വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യാ​ണ് 1989ല്‍ ​തൃ​പ്പൂ​ണി​ത്തു​റ ബൈ​പാ​സ് പ്ര​ഖ്യാ​പി​ച്ച​ത്. 16.17 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്​ ആ​കെ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. 4.43 ഹെ​ക്ട​ര്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ​ണം ന​ല്‍കി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. കേ​ന്ദ്ര​ഫ​ണ്ട് ല​ഭ്യ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ദ്ധ​തി നി​ല​ച്ച​ത്.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ തി​രു​വാ​ങ്കു​ളം റെ​യി​ല്‍വേ ലൈ​ന്‍ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ മി​നി ബൈ​പാ​സ് വ​രെ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. ഏ​ക​ദേ​ശം 1005 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നും 350 കോ​ടി റോ​ഡ് നി​ര്‍മാ​ണ​ത്തി​നും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ സ്ഥ​ല​മെ​ടു​പ്പ് അ​ട​ക്ക​മു​ള്ള​വ​യ്ക്ക് പു​തി​യ വി​ജ്ഞാ​പ​നം വ​ര​ണം. 31 വ​ര്‍ഷ​മാ​യി ഹൈ​വേ​യു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന 150ൽ​പ​രം ഭൂ​വു​ട​മ​ക​ള്‍ക്ക് നി​രാ​ശ​യും ആ​ശ​ങ്ക​യു​മാ​ണ് ബാ​ക്കി​യാ​യ​ത്.

Show Full Article
TAGS:ThripunithuraBypass
News Summary - Thripunithura bypass unfinished
Next Story