ചിക്കന്‍ സെന്ററില്‍നിന്ന് മൂന്നുലക്ഷംരൂപ കവർന്നു
text_fieldsതൃപ്പൂണിത്തുറ: മാര്‍ക്കറ്റിന് അകത്തെ ചിക്കന്‍ സെന്ററില്‍ മോഷണം. മൂന്നുലക്ഷത്തിലധികം രൂപ കവര്‍ന്നതായി കടയുടമ പറഞ്ഞു. കോള്‍ഡ് സ്റ്റോറേജും ചിക്കന്‍ വ്യാപാരവും നടത്തുന്ന ടൗണ്‍ ചിക്കന്‍ സെന്ററില്‍നിന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിനുശേഷം കടയില്‍ ജോലിക്കുനിന്നിരുന്ന അസം സ്വദേശികളായ മൂന്ന് തൊഴിലാളികളെയും കാണാതായിട്ടുണ്ട്.
ഞായറാഴ്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭക്ഷണം കഴിക്കാൻ പുറത്തുപോയ ഉടമകളിലൊരാള്‍ വൈകീട്ട് നാലു മണിയോടെ തിരിച്ചെത്തിയപ്പോള്‍ കടയുടെ ഷട്ടര്‍ താഴ്ത്തിയിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ജോലിക്കാര്‍ താമസിക്കുന്ന മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ പാകംചെയ്ത ഭക്ഷണംപോലും കഴിക്കാതെ ജോലിക്കാര്‍ കടന്നുകളഞ്ഞതായി മനസ്സിലായതായി ഉടമ പറഞ്ഞു.
ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കടയിലെത്തി പരിശോധിച്ചപ്പോഴാണ് കാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് പണം അപഹരിച്ചനിലയില് കണ്ടത്. ചിക്കന്‍ വിതരണം ചെയ്യുന്നവര്‍ക്ക് തിങ്കളാഴ്ച ദിവസങ്ങളിലാണ് തുക നല്‍കുന്നത്. അതിനായി വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. തൊഴിലാളികള്‍ കടയുടെ ഷട്ടര്‍ താഴ്ത്തി പുറത്തിറങ്ങുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയിലെ തൊഴിലാളികള്‍ക്കെതിരെ ഉടമ ഹില്‍പാലസ് പൊലീസില്‍ പരാതിനല്‍കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

