Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ടെയ്നർ ലോറി കടയിലേക്ക് ഇടിച്ചു കയറി

text_fields
bookmark_border
Lorry accident
cancel
camera_alt

ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ളം ബ​സ് സ്റ്റോ​പ്പി​ന് സമീപം സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് മി​നി ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ചുണ്ടാ​യ അ​പ​ക​ടം

തൃപ്പൂണിത്തുറ: കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഉദയംപേരൂർ വലിയകുളം ബസ് സ്റ്റോപ്പിന് സമീപം സൂപ്പർ മാർക്കറ്റിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സമീപത്തെ വീടിന്‍റെ മതിലും വൈദ്യുതി പോസ്റ്റും തകർത്തു.

രാവിലെ ആൾതിരക്ക് കുറവായിരുന്നതിനാലും കട തുറക്കാത്ത സമയമായതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ലോറി ഡ്രൈവറെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ഭാഗത്തുനിന്നും പൂത്തോട്ടയിലേക്ക് ടൈലുമായി പോകുകയായിരുന്നു ലോറി. വൈദ്യുതി പോസ്റ്റൊടിഞ്ഞ് ഇലക്ട്രിക് കമ്പികൾ പൊട്ടിയതിനാൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The container lorry rammed into the shop
Next Story