Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightറെയിൽവേ സിഗ്​നല്‍...

റെയിൽവേ സിഗ്​നല്‍ കേബിള്‍ മുറിച്ചുമാറ്റിയ സംഭവം: ലക്ഷ്യം മോഷണം

text_fields
bookmark_border
railway cable
cancel
camera_alt

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ റെ​യി​ല്‍വേ​യു​ടെ ക​ണ​ക്ടി​വി​റ്റി കേ​ബി​ള്‍ മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ല്‍

തൃ​പ്പൂ​ണി​ത്തു​റ (എറണാകുളം): റെ​യി​ല്‍വേ​യു​ടെ സി​ഗ്​​ന​ല്‍ കേ​ബി​ള്‍ അ​ജ്ഞാ​ത​ര്‍ മു​റി​ച്ചു​മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍ന്ന് സി​ഗ്​​ന​ല്‍ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് 15-20 മീ​റ്റ​ര്‍ ക​ണ​ക്ടി​വി​റ്റി കേ​ബി​ള്‍ മു​റി​ച്ച​ത്. സി​ഗ്​​ന​ല്‍ ത​ക​രാ​റി​ലാ​യ​തോ​ടെ ട്രെ​യി​ന്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

തൃ​പ്പൂ​ണി​ത്തു​റ എ​സ്.​എ​ന്‍ ജ​ങ്ഷ​ന്‍ റെ​യി​​ല്‍വേ മേ​ല്‍പാ​ല​ത്തി​ന​ടി​യി​ല്‍ വ​ട​ക്കു​വ​ശ​ത്ത്​ കാ​ടു​പി​ടി​ച്ചു​കി​ട​ന്ന ഭാ​ഗ​ത്താ​ണ് കേ​ബി​ള്‍ മു​റി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. പു​ല​ര്‍ച്ച അ​ഞ്ചേ​കാ​ലോ​ടെ സി​ഗ്​​ന​ല്‍ ബ​ന്ധം മു​റി​യു​ക​യാ​യി​രു​െ​ന്ന​ന്ന് സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​ര്‍ രാ​ജീ​വ് പ​റ​ഞ്ഞു.

സി​ഗ്‌​ന​ല്‍ -ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ബി​ള്‍ മു​റി​ച്ച​താ​യി ക​െ​ണ്ട​ത്തി​യ​ത്. റെ​യി​ല്‍വേ പൊ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ലം പ​രി​ശോ​ധി​ച്ചു. സി​ഗ്​​ന​ല്‍ ബ​ന്ധം ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ ട്രെ​യി​നു​ക​ള്‍ക്ക് ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ പോ​കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തു​മൂ​ലം ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

മ​ണ്ണി​ന​ടി​യി​ല്‍ക്കൂ​ടി പോ​കു​ന്ന​താ​ണ് ഈ ​കേ​ബി​ളു​ക​ള്‍. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ഇ​ത്​ പു​റ​ത്തു​വ​ന്ന​ത് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​തു മൂ​ല​മാ​ണ് പു​റ​ത്തേ​ക്ക് ത​ള്ളി​നി​ന്നി​രു​ന്ന​ത്. മോ​ഷ​ണ​മാ​യി​രി​ക്കാം മു​റി​ച്ചെ​ടു​ത്ത​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്തെ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​യും റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​ര്‍മാ​ർ ത​മ്മി​ലെ ബ്ലോ​ക് മെ​ഷീ​ന്‍ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​കേ​ബി​ളു​ക​ള്‍. ഇ​ത്​ മു​റി​ച്ചു​മാ​റ്റി​യ​തു​മൂ​ലം ബ്ലോ​ക് മെ​ഷീ​ന്‍ കൂ​ടാ​തെ ലെ​വ​ല്‍ ക്രോ​സി​ങ്, ഫോ​ണ്‍ സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യും ത​ക​രാ​റി​ലാ​യി.

ചി​ല ട്രെ​യി​നു​ക​ള്‍ ഇ​തു​മൂ​ലം വൈ​കി​യാ​ണ് പു​റ​പ്പെ​ട്ട​ത്. വി​ദ​ഗ്​​ധ​ർ എ​ത്തി വൈ​കു​ന്നേ​ര​ത്തോ​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു. റെ​യി​ല്‍വേ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway signal cable
News Summary - Railway signal cable cut incident: Target theft
Next Story