പേട്ട-പനങ്കുറ്റി പാലം അടച്ചിട്ടിട്ട് മാസങ്ങള്‍ ഗതാഗതക്കുരുക്കില്‍ ജനം
text_fieldsപേട്ട-പനങ്കുറ്റി പാലം അടച്ചിട്ടതുമൂലം പഴയ പാലത്തിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നു
തൃപ്പൂണിത്തുറ: കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്ത പേട്ട-പനങ്കുറ്റി പാലം അടച്ചിട്ടിട്ട് മാസങ്ങളാകുന്നു. ഇതുമൂലം പേട്ട ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറവരെ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം.
2021 ഫെബ്രുവരി 15നാണ് പാലം ജനങ്ങള്‍ക്കായി തുറന്നത്. തെരഞ്ഞെടുപ്പിനു മുന്നേയുള്ള സര്‍ക്കാറിെൻറ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു തന്നെയായിരുന്നു പേട്ട-പനങ്കുറ്റി പാലവും തുറന്നുകൊടുത്തത്. കൊച്ചി മെട്രോയുടെ ഭാഗമായി കെ.എം.ആര്.എല്ലിനായിരുന്നു നിര്‍മാണച്ചുമതല. ഈ പാലം വന്നതോടെ പഴയ പാലത്തിലൂടെയും പുതിയ പാലത്തിലൂടെയുമായി ഗതാഗതം നാലുവരിയാകുമെന്നായിരുന്നു പ്രഖ്യാപനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തോളം മാത്രമായിരുന്നു ഈ പാലത്തിലൂടെ സഞ്ചരിക്കാനായത്.
മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലം അടച്ചിട്ടു. ഇതുവരെ തുറന്നു നല്‍കാത്തതു മൂലം യാത്രക്കാര്‍ ദുരിതത്തിലാണ്. പൂര്ണാനദിക്കു കുറുകെ ദേശീയപാതയില്‍ കുപ്പിക്കഴുത്തുപോലുള്ള പഴയ പാലത്തിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. നിലവിലെ പാലത്തിന് വീതി കുറവായതിനാലും മെട്രോ നിര്‍മാണത്തിെൻറ ഭാഗമായി ഒരു ഭാഗം കെട്ടിയടച്ചതിനാലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. മെട്രോ നിര്‍മാണത്തിെൻറ ഭാഗമായി പുതിയ പാലത്തിലെ കാല്‍നടക്കാര്‍ക്കുള്ള നടപ്പാത മിക്ക ഭാഗങ്ങളിലും തകര്‍ത്ത നിലയിലാണ്. നിര്‍മാണത്തിനായി വരുന്ന വാഹനങ്ങളുടെ സൗകര്യത്തിനായാണ് നടപ്പാത പൊളിച്ചത്.
വീണ്ടും പാലം തുറന്നു നല്കണമെങ്കില് ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും. ലോക്ഡൗണ്‍ പിന്‍വലിച്ച് ജനജീവിതം സാധാരണഗതിയിലായതോടെ ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടുകയാണ് യാത്രക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

