മീഡിയൻ അശാസ്ത്രീയത; മന്ത്രിക്ക് നിവേദനം നൽകി
text_fieldsതൃപ്പൂണിത്തുറ: ഉദയംപേരൂർ-വൈക്കം റോഡിൽ പത്താംമൈലിലുള്ള മീഡിയനിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. റോഡിന്റെ ഉയരം കൂടുന്നതിനനുസരിച്ച് മീഡിയനിന്റെ ഉയരം കൂട്ടാത്തതതാണ് ഈ ഭാഗത്ത് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നിവേദനത്തിൽ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി 10ഓടെ പത്താംമൈലിലെ മീഡിയനിൽ ഇടിച്ച് ഇരുചക്ര വാഹനയാത്രികരായ ഉദയംപേരൂരിലുള്ള രണ്ട് യുവാക്കൾ മരിച്ചിരുന്നു.‘മരണക്കെണിയായി പത്താം മൈലിലെ അപകടവളവും മീഡിയനും’ തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

