വീട്ടില്‍ അനധികൃത മദ്യവില്പന; പ്രതി പിടിയില്‍
text_fieldsപ്രതി രാജപ്പന്
തൃപ്പൂണിത്തുറ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച് മദ്യം വില്പന നടത്തിയിരുന്നയാള്‍ പിടിയില്‍. ഉദയംപേരൂര്‍ കൊച്ചുപള്ളി പുല്ലുകാട്ട് വീട്ടില്‍ രാജപ്പനെയാണ് (69) തൃപ്പൂണിത്തുറ എക്സൈസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബിവറേജസില്‍നിന്ന് വന്‍തോതില്‍ വിദേശമദ്യം വാങ്ങി വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വിൽപന നടത്തിവരുകയായിരുന്നു.
വ്യാപക പരാതി ഉയർന്നതിനെത്തുടര്‍ന്ന് നിരന്തര നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍നിന്ന് 7.25 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തത്. ഡ്രൈഡേ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പിടികൂടിയത്.
രണ്ടുമാസമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തൃപ്പൂണിത്തറ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജീന്‍ സൈമണ്‍, എറണാകുളം എക്സൈസ് ഐ.ബി പ്രിവന്റിവ് ഓഫിസര്‍ സി.കെ. മധു, പ്രിവന്റിവ് ഓഫിസര്‍മാരായ പ്രസന്നന്, ജോണ്‍ ജേക്കബ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ദിലീപ്, ജയരാജ്, ബൈജു, ഹരിദാസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സരിത റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

