ബാലാശ്രമത്തില്നിന്ന് അസം സ്വദേശികളായ നാല് കുട്ടികളെ കാണാതായി
text_fieldsതൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ബാലാശ്രമത്തില്നിന്ന് അസം സ്വദേശികളായ നാലു കുട്ടികളെ കാണാതായി.പെരുമ്പാവൂരില്‍ ബാലവേലക്ക് ഇരയായതിനെതുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ നിർദേശാനുസരണം തൃപ്പൂണിത്തുറയിലെ ബാലാശ്രമത്തില്‍ സംരക്ഷണത്തിനായി എത്തിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് 17നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ചാടിപ്പോയതായി അധികൃതര്‍ അറിയിച്ചത്.
2005ല്‍ അഞ്ച് കുട്ടികളുമായി ആരംഭിച്ച ഈ ബാലാശ്രമം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തിനുസമീപം പ്രവര്‍ത്തനമാരംഭിച്ചത്. 19 കുട്ടികൾ നിലവില്‍ അന്തേവാസികളായുണ്ട്. ഇതില്‍തന്നെ അന്തർ സംസ്ഥാനക്കാരെയും മലയാളികളെയുമെല്ലാം ഒരുമിച്ചാണ് താമസിപ്പിക്കുന്നത്. നാല് കുട്ടികളാണ് സ്ഥിരതാമസമുള്ളത്. ബാലാശ്രമത്തിന്റെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

