എട്ട് പേർക്ക് നായയുടെ കടിയേറ്റു
text_fieldsആക്രമണം നടത്തിയ നായയെ പിടികൂടുന്നു
തൃപ്പൂണിത്തുറ: അലഞ്ഞുതിരിഞ്ഞ നായയുടെ കടിയേറ്റ് എട്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നായ ആക്രമുണ്ടായത്. ഉദയംപേരൂർ പഞ്ചായത്തിന്റെ പരിധിയിൽ അഞ്ച് പേർക്കും തൃപ്പൂണിത്തുറ നഗരസഭയുടെ പരിധിയിൽ മൂന്ന് പേർക്കുമാണ് നായയുടെ കടിയേറ്റത്. ആക്രമത്തിൽ പരിക്കേറ്റ സോഫിയ, സതി, ഭുവനേഷ്യർ എന്നിവർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കൂടാതെ വളർത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായി പറയുന്നുണ്ട്.
വീട്ടിൽ വളർത്തി തെരുവിൽ ഉപേക്ഷിച്ച ഡോബർമാൻ ഇനത്തിലുള്ള നായയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് ഉദയം പേരൂർ പഞ്ചായത്ത് മെമ്പർ എം. കെ. അനിൽകുമാർ പറഞ്ഞു. പുതിയ കാവ് കണികാവള്ളി റോഡിൽ കരിയാപറമ്പ് ഭാഗത്ത് നിന്നും ശനിയാഴ്ച വൈകീട്ട് 5.30 ന് ഫോർട്ട് കൊച്ചിയിലെ നായകളെ സംരക്ഷിക്കുന്ന സംഘം എത്തി പിടികൂടി. തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ ഹരിഹരൻ, എം. കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

