Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightഅതിക്രമിച്ചുകയറി...

അതിക്രമിച്ചുകയറി കവർച്ച; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
അതിക്രമിച്ചുകയറി കവർച്ച; പ്രതികൾ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ച്ചു​പ​ള്ളി ഭാ​ഗ​ത്തു​ള്ള അ​ലോ​ക് ക്രെ​യി​ൻ സ​ർ​വി​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബി​യ​ർ കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും, പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഉ​ദ​യം​പേ​രൂ​ർ കാ​ര​പ്പ​റ​മ്പ് ഭാ​ഗ​ത്ത് ഈ​ലു​കാ​ട് വീ​ട്ടി​ൽ ശ്രീ​രാ​ജ് (29), ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ഭാ​ഗ​ത്ത് ഉ​പ്പൂ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കി​ര​ൺ (30), ഉ​ദ​യം​പേ​രൂ​ർ സൗ​ത്ത് പ​റ​വൂ​ർ ഭാ​ഗ​ത്ത് ത​ട്ടാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നൂ​പ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 10 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 7200 രൂ​പ​യും 52,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നെ​ടു​ക്കു​ക​യും മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ ന​ശി​പ്പി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ദ​യം​പേ​രൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹ​രീ​ഷ്, ശ്യാം, ​സി.​പി.​ഒ​മാ​രാ​യ ബി​നു വാ​സ​വ​ൻ, ഗു​ജ​റാ​ൾ. സി. ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച ചെ​യ്തെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​ക​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ശ്രീ​രാ​ജ്, കി​ര​ൺ എ​ന്നീ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burglaryaccused arrested
News Summary - Burglary by trespass; The accused were arrested
Next Story