Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightതൃപ്പൂണിത്തുറ ബസ്...

തൃപ്പൂണിത്തുറ ബസ് ടെർമിനലിനെതിരെ ബി.ജെ.പി; വികസനവിരുദ്ധതയെന്ന്​ നഗരസഭ

text_fields
bookmark_border
തൃപ്പൂണിത്തുറ ബസ് ടെർമിനലിനെതിരെ ബി.ജെ.പി; വികസനവിരുദ്ധതയെന്ന്​ നഗരസഭ
cancel

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ ബ​സ് ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പ് അ​റി​യി​ച്ച് ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ​യോ​ഗം അ​ല​ങ്കോ​ല​മാ​ക്കി. മെ​ട്രോ റെ​യി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ബ​സ് ടെ​ർ​മി​ന​ലി​ന് അ​ന​ന്ത സാ​ധ്യ​ത​യാ​ണു​ള്ള​ത്. മെ​ട്രോ സ്റ്റേ​ഷ​നും റെ​യി​ൽ​വേ സ്റ്റേ​ഷ​നും ബ​സ് ടെ​ർ​മി​ന​ലും ഒ​ന്നി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ര ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് ബ​സ് ടെ​ർ​മി​ന​ൽ പ​ണി​യു​ന്ന​തി​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

ജി.​സി.​ഡി.​എ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ഡ്ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണ​വും സാ​ധ്യ​മാ​കും. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നും മ​റ്റു​മാ​യി 30 കോ​ടി രൂ​പ വാ​യ്പ എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മ്പോ​ഴാ​ണ് വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ ബി.​ജെ.​പി. അം​ഗം യു. ​മ​ധു​സൂ​ദ​ന​നും മറ്റു ബി.​ജെ.​പി അം​ഗ​ങ്ങ​ളും ഈ ​പ​ദ്ധ​തി​യോ​ട് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച്​ കൗ​ൺ​സി​ൽ യോ​ഗം അ​ല​ങ്കോ​ല​മാ​ക്കി​യ​ത്. നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ ബി.​ജെ.​പി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ര​മ സ​ന്തോ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ്കു​മാ​ർ, എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ യു.​കെ. പീ​താം​ബ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

രേഖകൾ തയാറാക്കിയശേഷം പിന്തുണ -യു.ഡി.എഫ്​

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ 30 കോ​ടി രൂ​പ വാ​യ്പ എ​ടു​ക്കാ​ൻ കെ.​യു.​ഡി.​എ​ഫ്.​സി​യെ സ​മീ​പി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വ​ന്ന അ​ജ​ണ്ട​യി​ൽ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.

ഫി​നാ​ൻ​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വാ​യ്പ വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും ബ​സ് ടെ​ർ​മി​ന​ലി​ന് ഡി.​പി.​ആ​ർ ത​യാ​റാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​ദ്ധ​തി​ക്ക് വി​ശ​ദ പ്ലാ​നും എ​സ്റ്റി​മേ​റ്റും ല​ഭി​ച്ചി​ട്ടി​ല്ല​ന്നും സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തി​ന് നാ​ളി​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു. അ​ജ​ണ്ട മാ​റ്റി​വെ​ച്ച്, പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ മു​ഴു​വ​ൻ ത​യാ​റാ​ക്കി​യ ശേ​ഷം പി​ന്തു​ണ​ക്കാ​മെ​ന്ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. സാ​ജു, ഡി. ​അ​ർ​ജു​ന​ൻ, പി.​ബി. സ​തീ​ശ​ൻ, റോ​യ് തി​രു​വാ​ങ്കു​ളം എ​ന്നി​വ​ർ കൗ​ൺ​സി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPTripunithura Bus Terminal
News Summary - BJP against Tripunithura Bus Terminal
Next Story