Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightഅത്തം ഘോഷയാത്ര...

അത്തം ഘോഷയാത്ര ആഗസ്റ്റ് 20ന്

text_fields
bookmark_border
അത്തം ഘോഷയാത്ര ആഗസ്റ്റ് 20ന്
cancel

തൃ​പ്പൂ​ണി​ത്തു​റ: ഓ​ണ​ത്തി​നെ വ​ര​വേ​ല്‍ക്കു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ത്തം ഘോ​ഷ​യാ​ത്ര ആ​ഗ​സ്റ്റ് 20ന് ​വ​ര്‍ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ക്കും. ഇ​ത്ത​വ​ണ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ല്‍ വ​ന്‍ ജ​നാ​വ​ലി രാ​ജ​ന​ഗ​രി​യി​ല്‍ എ​ത്തി​ച്ചേ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ മു​ന്‍ നി​ർ​ത്തി ഏ​റ്റ​വും മി​ക​വു​റ്റ​താ​ക്കാ​ന്‍ അ​ത്താ​ഘോ​ഷ ക​മ്മി​റ്റി എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ത്താ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ട​ൻ മ​മ്മൂ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് അ​ത്തം ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. കെ. ​ബാ​ബു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി പി. ​രാ​ജീ​വ് അ​ത്ത​പ​താ​ക ഉ​യ​ര്‍ത്തും. അ​ത്തം കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍ഡ് സ്ഥാ​പി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കൗ​ണ്ട്ഡൗ​ണ്‍ തു​ട​ങ്ങും. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ല്‍ ആ​രം​ഭി​ച്ചു. 15ാം തീ​യ​തി​വ​രെ ഉ​ണ്ടാ​യി​രി​ക്കും. ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ മൂ​ന്നാം തീ​യ​തി മു​ത​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. അ​ത്തം ന​ഗ​രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് സെ​ല്‍ഫി എ​ടു​ക്കാ​ന്‍ 19ന് ​വൈ​കീ​ട്ട് സൗ​ക​ര്യം ഒ​രു​ക്കും.

ഇ​തി​ല്‍ സി​നി​മ താ​ര​ങ്ങ​ളും എ​ത്തി​ച്ചേ​രും. ഫോ​ട്ടോ​ഗ്ര​ഫി, അ​ത്ത​ക്കാ​ഴ്ച എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ അ​ത്തം​ദി​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും. സി​യോ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​റ് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും അ​ത്താ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​ത്തം മു​ത​ല്‍ പ​ത്ത് ദി​വ​സം വ​രെ നീ​ളു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ല്‍ അ​ര​ങ്ങേ​റും.

ന​ട​ൻ​മാ​രാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നും ദു​ല്‍ഖ​ര്‍ സ​ല്‍മാ​നും അ​ത്തം ന​ഗ​റി​ല്‍ എ​ത്തി​ച്ചേ​രു​മെ​ന്നും ആ​ഗ​സ്റ്റ് 30ന് ​അ​ത്താ​ഘോ​ഷ​ത്തി​ന്റെ സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തു​മെ​ന്നും അ​ത്താ​ഘോ​ഷ ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ര​മ സ​ന്തോ​ഷി​നൊ​പ്പം വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​കെ. പ്ര​ദീ​പ് കു​മാ​ര്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ കെ.​വി. സാ​ജു, സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളു​മാ​യ യു.​കെ. പീ​താം​ബ​ര​ന്‍, രാ​ജ​ല​ക്ഷ​മി, സു​ധ സു​രേ​ഷ്, ജ​യ​കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍, കെ.​ടി. അ​ഖി​ല്‍ദാ​സ്, ശ്രീ​ല​ത, ജി​ഷ ഷാ​ജി​കു​മാ​ര്‍, സി.​എ. ബെ​ന്നി, പി.​കെ. പീ​താം​ബ​ര​ന്‍, ദീ​പ്തി സു​മേ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​കെ. സു​ഭാ​ഷ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AthamAugust
News Summary - Atham procession on 20th August
Next Story