Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
attack against woman
cancel

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാർക്ക്​ നേരെ അജ്ഞാതന്‍റെ ആക്രമണം

text_fields
bookmark_border

തൃപ്പൂണിത്തുറ (എറണാകുളം): പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാരുടെ നേര്‍ക്ക് അജ്ഞാതന്‍റെ ആക്രമണം. വെള്ളിയാഴ്ച്ച വെളുപ്പിന് നാലരയോടെ നഗരമധ്യത്തിലെ പുതുശേരി റോഡിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശികളായ പാലയ്ക്കല്‍ ബേബിയുടെ ഭാര്യ റീത്ത, ജോയിയുടെ ഭാര്യ ഷൈനി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ദിവസേന പുലര്‍ച്ചെ പുതുശേരി റോഡില്‍ പ്രഭാതസവാരി നടത്തുന്നവരാണ് ഇരുവരും. പതിവുപോലെ വെള്ളിയാഴ്ചയും നടക്കാന്‍ ഇറങ്ങിയ സമയം റോഡില്‍ നിന്നിരുന്ന ഒരാള്‍ പിന്നാലെ ഓടി വന്ന് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

രക്ഷപ്പെട്ട് വീടിനകത്തു കയറിയെങ്കിലും ജനലരികില്‍ മറഞ്ഞുനിന്ന അജ്ഞാതന്‍ വീണ്ടും വീടിനകത്തേക്ക് കയറി ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ ഭര്‍ത്താവ് ബേബിയെ ഇയാള്‍ ആക്രമിക്കുകയും സ്ത്രീകള്‍ക്കു നേരെ ആക്രോശിച്ച് വീടിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ ആക്രമി രക്ഷപ്പെട്ടു. നടക്കാനിറങ്ങുന്ന സമയം ആഭരണങ്ങള്‍ അണിയാറില്ലെന്നും മോഷണശ്രമമായിരിക്കാന്‍ സാധ്യതയില്ലെന്നും ആക്രമിയുടെ പെരുമാറ്റം കണ്ടിട്ട് മാനസികരോഗിയാണോ എന്നും സംശയമുള്ളതായി ആക്രമണത്തിനിരയായവര്‍ പറയുന്നു. ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരുന്നതായും ഉടനെ പ്രതിയെ തിരിച്ചറിയാനാകുമെന്നും ഹില്‍പാലസ് എസ്.ഐ കെ. അനില പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An unknown person attacked the housewives who went for a walk in the morning
Next Story