Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightതൃ​പ്പൂ​ണി​ത്തു​റയിൽ...

തൃ​പ്പൂ​ണി​ത്തു​റയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് വീട്ടില്‍ മരിച്ച നിലയിൽ

text_fields
bookmark_border
nithin kumar
cancel

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ര്‍ ന​ട​ക്കാ​വി​നു​സ​മീ​പം ചി​ത്തി​ര​നി​വാ​സി​ല്‍ മ​ണി​യു​ടെ മ​ക​ന്‍ നി​ധി​ന്‍കു​മാ​ര്‍ (42) ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച നാ​ലി​ന് വീ​ട്ടി​ല്‍ നി​ധി​ന്‍കു​മാ​ര്‍ വീ​ണു​കി​ട​ക്കു​ന്ന​തു​ക​ണ്ട് മാ​താ​വ്​ അ​മ്മി​ണി​ക്കു​ട്ടി​യാ​ണ് പ​രി​സ​ര​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ന്‍ ഉ​ദ​യം​പേ​രൂ​ര്‍ പൊ​ലീ​സ് എ​ത്തി ആം​ബു​ല​ന്‍സി​ല്‍ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​വ​രു​ടെ വീ​ട്ടി​ല്‍െ​വ​ച്ച് ബ​ന്ധു​ക്ക​ളു​മാ​യി വാ​ക്​​ത​ര്‍ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. നി​ധി​ന്‍കു​മാ​റു​മാ​യി ത​ര്‍ക്കം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ഭാ​ര്യ ര​മ്യ വി​ളി​ച്ച​ത​നു​സ​രി​ച്ച് ര​ണ്ട്​ ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തു​ക​യും നി​ധി​ന്‍കു​മാ​റു​മാ​യി അ​ടി​പി​ടി​യു​ണ്ടാ​വു​ക​യും ചെ​യ്​​ത​താ​യി പ​റ​യു​ന്നു.

ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ള്‍ ക​ണ്ട് സം​ശ​യം തോ​ന്നി​യ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ബി​ജു​വും സം​ഘ​വും ചാ​ല​ക്കു​ടി​യി​ല്‍ എ​ത്തി ര​ണ്ട്​ ബ​ന്ധു​ക്ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മൃ​ത​ദേ​ഹം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍ച്ച​റി​യി​ല്‍. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thripunithuraman found dead
News Summary - A young man was found dead at home under mysterious circumstances
Next Story