തൃപ്പൂണിത്തുറയില്‍ 100 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
text_fieldsതൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ശേഖരം പിടിച്ചെടുക്കുന്നു
തൃപ്പൂണിത്തുറ: ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തൃപ്പൂണിത്തുറ നഗരസഭ പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്കിന്റെ ശേഖരം പിടിച്ചെടുത്തു. ഷാലിമാര്‍ ട്രേഡ് ലിങ്ക്സ്, കെ.എം.എ ആൻഡ് കമ്പനീസ്, രാജന് ട്രേഡേഴ്സ്, കെ.ബി.സുലൈമാന്‍ സണ്‍സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ്100 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തത്. 35000 രൂപ പിഴ ചുമത്തി.
പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ പ്ലേറ്റ്, ഗ്ലാസ്, ക്യാരി ബാഗുകള്‍, ഇലകള്‍ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ വി.എം.അജിത് കുമാര്‍, ടീം അംഗങ്ങളായ, സി.കെ. മോഹനന്, എല്‍ദോസ് സണ്ണി എന്നിവരും തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ടീമും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലും കൊച്ചിന് കോര്‍പ്പറേഷനിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

