Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 3:20 AM GMT Updated On
date_range 5 Jun 2022 3:20 AM GMTതൃക്കാക്കര: തന്റെ വ്യക്തിപരമായ നേട്ടമല്ലെന്ന് വി.ഡി. സതീശൻ
text_fieldsbookmark_border
പറവൂർ: തൃക്കാക്കരയിലേത് യു.ഡി.എഫിന്‍റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്‍റെ ഫലമാണെന്നും തന്‍റെ വ്യക്തിപരമായ നേട്ടമൊന്നുമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ക്യാപ്റ്റൻ വിശേഷണത്തിലൊന്നും വീഴുന്ന ആളല്ല താൻ. തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനുശേഷം പറവൂരിലെത്തിയ അദ്ദേഹം യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. തൃക്കാക്കരയിലെ പരാജയത്തിൽനിന്ന് പാഠം പഠിക്കാതെ ജനവിരുദ്ധ വികസന പരിപാടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ യു.ഡി.എഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, കൺവീനർ കെ.കെ. സുഗതൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.കെ. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
Next Story