Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കര മുനിസിപ്പൽ...

തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം; സ്ഥലവും കൂടുതൽ ഫണ്ടും കണ്ടെത്താൻ തീരുമാനം

text_fields
bookmark_border
തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ക്കി മാ​റ്റാ​നാ​യി ഉ​മ തോ​മ​സ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​വും കൂ​ടു​ത​ൽ ഫ​ണ്ടും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി സ്റ്റേ​ഡി​യം വി​ക​സ​ന സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ഉ​മ തോ​മ​സ് എം.​എ​ൽ.​എ ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ നൗ​ഷാ​ദ് പ​ല്ല​ച്ചി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യു​മാ​ണ് സ​മി​തി.

സ്ഥ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യ ശേ​ഷം വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഫു​ട്ബാ​ൾ ഗ്രൗ​ണ്ട്, അ​ത്​​ല​റ്റി​ക് ട്രാ​ക്ക്, ബാ​ഡ്മി​ന്‍റ​ൺ, വോ​ളി​ബാ​ൾ കോ​ർ​ട്ടു​ക​ൾ, ജിം​നേ​ഷ്യം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് സ്ഥാ​പി​ക്കു​ക. സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​ന്​ ആ​ദ്യ​ഗ​ഡു മൂ​ന്നു കോ​ടി രൂ​പ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ന്​ സ​മീ​പ​ത്തെ പു​റ​മ്പോ​ക്കു കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു കാ​യി​ക വി​നോ​ദ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള സൗ​ക​ര്യ​മാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക. ജി​ല്ല​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല​തി​നെ​ങ്കി​ലും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​കും വി​ധം തൃ​ക്കാ​ക്ക​ര സ്റ്റേ​ഡി​യ​ത്തെ സ​ജ്ജ​മാ​ക്ക​ലാ​ണ് ര​ണ്ടാം ഘ​ട്ടം ല​ക്ഷ്യം.സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഫ​ണ്ടി​നു പു​റ​മേ ന​ഗ​ര​സ​ഭ ഫ​ണ്ടും ഇ​ത​ര ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള സ​ഹാ​യ​വും ക​ണ്ടെ​ത്തും.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ൻ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി എ.​ജി. ഉ​ദ​യ​കു​മാ​ർ, സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​കെ. സ​ന്തോ​ഷ്ബാ​ബു, മു​സ്​​ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​കെ. ജ​ലീ​ൽ, ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ല​ത ഗോ​പി​നാ​ഥ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, കാ​യി​ക യു​വ​ജ​ന ക്ഷേ​മ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി. ​ര​മേ​ശ്, സ്പോ​ർ​ട്​​സ്​​ കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ എ​സ്. ശ്രു​തി​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara Municipal Stadium
News Summary - Thrikkakara Municipal Stadium renovation
Next Story