മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsകൊച്ചി: മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചേർത്തല, എഴുപുന്ന ചെറുവള്ളിയിൽ ഡിക്സൺ (19), ചേട്ടുപറമ്പുവേലി വീട്ടിൽ ഷാൽവിൻ (22), പൂച്ചാക്കൽ പുളിക്കൽ വീട്ടിൽ ഉദയൻ (22) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫും പനങ്ങാട് പൊലീസും പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ആലപ്പുഴ ജില്ലയിലെ അരൂർ, പൂച്ചാക്കൽ, എഴുപുന്ന എന്നിവിടങ്ങളിലും കൊച്ചിയുടെ തെക്കൻ മേഖലയിലും കഞ്ചാവും രാസലഹരി മരുന്നുകളും വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നിരീക്ഷിച്ചുവരുകയായിരുന്നു. ബംഗളൂരുവിൽനിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ ലഹരിമരുന്നുകൾ കൊണ്ടുവരുന്നത്.
ഡെപ്യൂട്ടി കമീഷണർ പി.ബി. രാജീവിെൻറ നിർദേശപ്രകാരം നാർേകാട്ടിക് അസി.കമീഷണർ കെ.എ. അബ്ദുൽ സലാം, പനങ്ങാട് ഇൻസ്പെക്ടർ എ. അനന്ത ലാൽ, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, എസ്.ഐമാരായ ലിജിൻ തോമസ്, അനസ്, ബിനു, ഡാൻസാഫിലെ പൊലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

