എം.സി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
text_fieldsആനിക്കാടിന് സമീപം അപകടത്തിൽപെട്ട ആംബുലൻസ്
അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ പെട്രോൾ പമ്പിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. എം.സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന പാൽ കയറ്റിയ ലോറിയിൽ കാലടി ഭാഗത്തുനിന്ന് വരുകയായിരുന്ന അയ്യപ്പഭക്തർ അഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു.
ഇതിനിടയിൽ നിയന്ത്രണംവിട്ട ഓട്ടോയും അപകടത്തിൽപെട്ടു. ശക്തമായ മഴയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സാരമായ പരിക്കേറ്റ എട്ടുപേരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരു നഞ്ചദേശ്വര സ്വദേശികളായ നാഗപ്പൻ (68), പ്രദീപ് (36), സുപ്രീത് (എട്ട്), രാഘവേന്ദ്ര (38), ചെങ്ങൽ സ്വദേശികളായ മേരി മാർഗരറ്റ് (70), കീർത്തന (39), പടയാട്ടി വർഗീസ് (55), കോതകുളങ്ങര സ്വദേശികളായ മംഗലത്ത് വീട്ടിൽ നിരഞ്ജൻ (എട്ട്) മംഗലത്ത് വീട്ടിൽ നീരത് (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.അങ്കമാലി, കാലടി സ്റ്റേഷനുകളിൽനിന്ന് പൊലീസും അങ്കമാലി അഗ്നിരക്ഷ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ആംബുലൻസ് ലോറിക്ക് പിന്നിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ -തൊടുപുഴ റൂട്ടിൽ ആനിക്കാടിന് സമീപം നിയന്ത്രണംവിട്ട ആംബുലന്‍സ് ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി ആംബുലൻസ് ഡ്രൈവറടക്കം രണ്ടുപേർക്ക് പരിക്കേറ്റു.ഡ്രൈവർക്ക് പുറമെ, കാഞ്ഞിരപ്പള്ളി ചോറ്റി ഈറ്റത്തോട് തോമസും മകന്‍ നിതിനുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
കർണാടകയിലെ മണിപ്പാലില്‍ നിയമവിദ്യാർഥിയായ നിതിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോകുംവഴി, ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

