കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsപ്രതികൾ
പോത്താനിക്കാട്: കാട്ടുപന്നിയെ കെണിവെച്ച് പിടിച്ച് കൊന്ന് ഇറച്ചിയാക്കിയവരെ വനപാലകർ പിടികൂടി. ചാത്തമറ്റം സ്വദേശികളായ മണിയംപാറയിൽ ഫ്രാൻസിസ് (68), നെടുംങ്ങോട്ടിൽ ജോണി (52), പഴമ്പിള്ളിത്താഴം ഷിബു (47) എന്നിവരെയാണ് മുള്ളരിങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ടോമിൻ അരഞ്ഞാണിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അറസ്റ്റിലായ പ്രതികൾ
ഫ്രാൻസിസ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൈദ്യുതി ഉപയോഗിച്ച് കെണിയുണ്ടാക്കി പന്നിയെ പിടികൂടുകയായിരുന്നു. മറ്റ് രണ്ട് പ്രതികളേയുംകൂട്ടി പന്നിയെ മുറിച്ച് ഇറച്ചി ആക്കുന്ന സമയത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

