പത്ത് കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsആലുവ: പത്ത് കിലോ കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡിഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒഡിഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് ബസിൽ കയറാൻ പോകുമ്പോഴാണ് പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. ഡാൻസാഫ് ടീമിനെ കൂടാതെ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷെമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

