എ പ്ലസ് തിളക്കത്തിൽ മൂവർ സഹോദരങ്ങൾ
text_fieldsഎസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സഹോദരങ്ങളായ മുഹമ്മദ് ഫായിസ്,
ഫാത്തിമ നിസാര്‍, മുഹമ്മദ് ഫയാസ് എന്നിവര്‍
കിഴക്കമ്പലം: ഒന്നിച്ച് ജനിച്ചുവളർന്ന മൂവർ സംഘം എ പ്ലസ് തിളക്കത്തിലൂടെ നാട്ടിലെ താരങ്ങളായി. മോറക്കാല സെൻറ് മേരീസ് എച്ച്.എസ്.എസില്‍ പഠിക്കുന്ന മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫായിസ്, ഫാത്തിമ നിസാര്‍ എന്നിവര്‍ക്കാണ് എസ്.എസ്.എല്‍.എസി പരീക്ഷയില്‍ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.
എല്‍.കെ.ജി മുതല്‍ മൂവരും ഒരേക്ലാസിലാണ് പഠിച്ചത്. എല്‍.കെ.ജി മുതല്‍ എട്ടുവരെ പള്ളിക്കര ദാറുസ്സലാമിലാണ് പഠിച്ചത്. പള്ളിക്കര കരുമക്കാട്ട് കെ.എം. നിസാറിെൻറയും ഷമിതയുടെയും മക്കളാണ്.