Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിൽ...

തൃക്കാക്കരയിൽ ഇലക്ട്രിക് വയറുകൾ തേടി മോഷ്ടാക്കൾ

text_fields
bookmark_border
Thieves,
cancel
camera_alt

കെട്ടിടത്തിൽനിന്ന് ഇലക്ട്രിക് വയറുകൾ മുറിച്ചെടുക്കുന്ന മോഷ്ടാവ് (സി.സി.ടി.വി ദൃശ്യം)

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ലും പ​രി​സ​ര​ത്തും ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ തേ​ടി മോ​ഷ്ടാ​ക്ക​ളെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ മോ​ഷ​ണം. വ​യ​റി​ങ്ങി​നെ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളാ​ണ് മു​റി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​തി​യു​ടെ ചി​ത്രം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി കെ​ട്ടി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ഇ​യാ​ൾ പ്ല​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വ​യ​ർ മു​റി​ച്ചെ​ടു​ക്കു​ന്ന​ത്. വ​യ​റു​ക​ൾ ചു​രു​ട്ടി ബാ​ഗി​ലാ​ക്കി ഒ​ന്നു​മ​റി​യാ​ത്ത പോ​ലെ ക​ട​ന്നു ക​ള​യും. പി​ന്നീ​ട് തൊ​ഴി​ലാ​ളി​ക​ളോ ഉ​ട​മ​ക​ളോ കെ​ട്ടി​ട​ത്തി​ലെ​ത്തു​മ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. പ്ര​തി വ​യ​റു​ക​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.

തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം പ​ത്തോ​ളം പേ​രാ​ണ് പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ ഏ​താ​നും വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ന്നു. ഓ​രോ കെ​ട്ടി​ട​ങ്ങ​ളി​ലും അ​ര ല​ക്ഷം രൂ​പ മു​ത​ൽ വി​ല വ​രു​ന്ന വ​യ​റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThrikkakaraThievesErnakulam News
News Summary - Thieves looking for electric wires in Thrikkakara
Next Story