Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടക്കൊച്ചിയിൽ...

ഇടക്കൊച്ചിയിൽ വില്ലേജ്​ ഓഫിസർ ഇല്ല; ജനം നെട്ടോട്ടത്തിൽ

text_fields
bookmark_border
ഇടക്കൊച്ചിയിൽ വില്ലേജ്​ ഓഫിസർ ഇല്ല; ജനം നെട്ടോട്ടത്തിൽ
cancel
Listen to this Article

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഓ​ഫി​സ​റി​ല്ലാ​ത്ത​തി​ൽ ജ​നം വ​ല​യു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട്ടം​തി​രി​യു​ക​യാ​ണ്.എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​ഫ​ലം വ​ന്ന​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ, വാ​യ്പ​ക​ൾ​ക്കും മ​റ്റു വ​സ്തു സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ര​ട​ക്ക​മു​ള്ള​വ​ർ ഓ​ഫി​സ​റി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​തം പേ​റു​ക​യാ​ണ്.

നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല്ലേ​ജ്​ ഓ​ഫി​സ​ർ വി​ര​മി​ച്ച​ശേ​ഷം പ​ക​രം ആ​ളെ വെ​ക്കാ​ത്ത​താ​ണ് പ്ര​ശ്നം. കൊ​ച്ചി താ​ലൂ​ക്കി​ലെ തി​ര​ക്കു​ള്ള വി​ല്ലേ​ജു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ട​ക്കൊ​ച്ചി. ഇ​വി​ടെ ഓ​ഫി​സ​റെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കൗ​ൺ​സി​ല​ർ അ​ഭി​ലാ​ഷ് തോ​പ്പി​ൽ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ത്തെ കൗ​ൺ​സി​ല​ർ​മാ​ർ. ജ​ന​ങ്ങ​ൾ പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​ടു​ത്താ​ണ്. വി​ല്ലേ​ജ് ഓ​ഫി​സ​റെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്ക് വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ൽ പാ​യ​വി​രി​ച്ച് സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edakochi village officeno village officer
News Summary - There is no village officer in edakochi
Next Story