മാനസിക അസ്വസ്ഥത ബാധിച്ച യുവാവിനെ ഏറ്റെടുക്കാൻ ആളില്ല
text_fieldsകീഴ്മാട്: മാനസിക അസ്വസ്ഥത ബാധിച്ച് തെരുവിൽ അലയുന്ന യുവാവിനെ ഏറ്റെടുക്കാൻ ആളില്ല. കുറച്ചു ദിവസങ്ങളായി തോട്ടുമുഖം ചൊവ്വര, കുട്ടമശ്ശേരി ഭാഗങ്ങളിൽ കറങ്ങി നടക്കുന്ന യുവാവ് അക്രമ സ്വഭാവം കാട്ടുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഈ യുവാവ് കുട്ടമശ്ശേരിയിലെ കടയിലെ പച്ചക്കറികളെല്ലാം വലിച്ച് വാരി റോഡിലേക്ക് ഇടുകയും നശിപ്പിക്കുകയും ചെയ്തു.
കുട്ടമശ്ശേരി കോയാസ് ബേക്കറി, തങ്ങൾസ് എന്നീ കടകളിലെ പാൽ, പത്തിരി, കടികൾ എന്നിവയെല്ലാം നശിപ്പിച്ചു. എന്നാൽ, അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. തോട്ടുമുഖം ഭാഗത്ത് സ്ത്രീകൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പൊലീസിൽ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. സന്നദ്ധ സംഘടനകളെങ്കിലും ഇയാളെ ഏറ്റെടുക്കണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

