ഏഴ് മാസമായി സെക്രട്ടറി ഇല്ല
text_fieldsഎസ്.എന്.ഡി.പി യോഗം കുന്നത്തുനാട് യൂനിയനില് നടന്ന ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം സിനിമനടൻ ദേവന് ഉദ്ഘാടനം ചെയ്യുന്നു
കുന്നത്തുനാട് പഞ്ചായത്തിൽ ജനം വലയുന്നുപള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറി ഇല്ലാതായിട്ട് ഏഴ് മാസം കഴിഞ്ഞു. തൊട്ടടുത്ത ഐക്കരനാട് പഞ്ചായത്തിലെ സെക്രട്ടറിക്കാണ് താൽക്കാലിക ചുമതല. രണ്ട് പഞ്ചായത്തും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതിനാൽ പലപ്പോഴും അവശ്യ സമയത്ത് സെക്രട്ടറിക്ക് എത്താൻ കഴിയാറില്ല. വീട് നിർമാണത്തിനുള്ള പെർമിറ്റ് ഉൾപ്പെടെ ലഭിക്കാത്തതിനാൽ ജനം ബുദ്ധിമുട്ടുകയാണ്. ഇൻഫോപാർക്കിനോടും സ്മാർട്ട് സിറ്റിയോടും ചേർന്നുള്ള പഞ്ചായത്തായതിനാൽ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്ന പഞ്ചായത്ത് കൂടിയാണിത്.
സെക്രട്ടറിക്ക് പുറമെ അസി. സെക്രട്ടറിയും അവധിയിലാണ്. 80 ദിവസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ഇവർ വീണ്ടും അവധിയിൽ പോവുകയായിരുന്നു. നേരത്തെ ഉണ്ടായ സെക്രട്ടറി പഞ്ചായത്ത് ഭരണസമിതിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്ഥലം മാറി പോകുകയായിരുന്നു. ഈ സെക്രട്ടറിക്കും ഏഴോളം ഉദ്യോഗസ്ഥർക്കും എതിരെ പഞ്ചായത്ത് ഭരണസമിതി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിൽ ഭരണപക്ഷവുമായുള്ള ഏറ്റുമുട്ടലാണ് ജീവനക്കാരുടെ അവധിക്കും പുതിയ സെക്രട്ടറി എത്താത്തതിനും കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ഭരണപക്ഷം അത് നിഷേധിക്കുകയാണ്.പഞ്ചായത്തിന്റെ പദ്ധതികൾ വൈകിപ്പിക്കാനും ജനങ്ങളുടെ ആനുകൂല്യം ഇല്ലാതാക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും തുടർച്ചയായ അവധിയിൽ പോക്കെന്നും സംശയിക്കണമെന്നാണ് ഭരണപക്ഷം പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

