Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെല്ലാനം തീരത്ത്

ചെല്ലാനം തീരത്ത് മോഷണം

text_fields
bookmark_border
ചെല്ലാനം തീരത്ത് മോഷണം
cancel

പള്ളുരുത്തി: കടൽക്ഷോഭവും കോവിഡും മുലം വലയുന്ന ചെല്ലാനം, കൊച്ചി മേഖലകളിൽ മറ്റൊരു ദുരന്തമായി മോഷണവും.കടൽക്ഷോഭം ഉണ്ടായ പല പ്രദേശങ്ങളിലെയും ജനങ്ങൾ കൂട്ടമായി വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.

ഈ തക്കംനോക്കിയാണ്​ ബുധനാഴ്ച ചില വീടുകളിൽ മോഷണം നടന്നത്​. വട​േക്ക ചെല്ലാനം സെൻറ്​ സെബാസ്​റ്റിൻ പള്ളിക്ക് സമീപത്തെ നടുവിലപറമ്പിൽ ജോയി, കുരിശിങ്കൽ ലൈസൺ എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്​. കണ്ണമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കടൽ കയറി നാശം വിതച്ചതും ജനം താൽക്കാലികമായി ഒഴിഞ്ഞുപോയതുമായ സ്ഥലങ്ങളിൽ രാത്രിയും പകലും പൊലീസ് പരിശോധന കർശനമാക്കണമെന്ന് ജനകീയവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ചെല്ലാനത്ത്​ അലമാരയുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയനിലയിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Theft in chellanam
Next Story