പൂട്ടിക്കിടന്ന ഹോട്ടലിൽ മോഷണം: അഞ്ചുപേർ പിടിയിൽ
text_fieldsമട്ടാഞ്ചേരി: ഗുജറാത്തി റോഡിലെ പൂട്ടിക്കിടന്ന ഹോട്ടലിൽനിന്ന് 14 ടി. വികളും പൈപ്പ് ഫിറ്റിങ്സും മോഷ്ടിച്ച കേസിൽ അഞ്ച് പേർ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. തോപ്പുംപടി ചെമ്മീൻസിന് സമീപം താമസിക്കുന്ന അഖിൽ ഉസാം (31), മട്ടാഞ്ചേരി ചുള്ളിക്കലിൽ അൽത്താഫ് (26), കരിപ്പാലത്ത് അബ്ദുൽ അഷ്ക്കർ(25), ലോബോ ജങ്ഷനു സമീപം താമസിക്കുന്ന നബീൽ (34), പെട്ടിക്കാരൻ പറമ്പിൽ സനീർ (28) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ, എസ്.ഐ ജിൻസൻ ഡൊമിനിക് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഹോട്ടൽ ജപ്തി നടപടിയെ തുടർന്ന് പൂട്ടി കിടന്ന സമയത്താണ് മോഷണം. ബാധ്യത തീർത്ത് ഹോട്ടൽ കൈമാറുന്ന സമയത്താണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

