Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിമാഫിയകളെ ചോദ്യം...

ലഹരിമാഫിയകളെ ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു

text_fields
bookmark_border
ലഹരിമാഫിയകളെ ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു
cancel

ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് മാ​യാ ബ​സാ​റി​ല്‍ ല​ഹ​രി​മാ​ഫി​യ​ക​ളെ ചോ​ദ്യം ചെ​യ്ത യു​വാ​വി​ന്​ വെ​ട്ടേ​റ്റു. എ​ട​വ​ന​ക്കാ​ട് കൂ​ട്ടേ​പ​ടി വീ​ട്ടി​ല്‍ ലൈ​സ​ലി​നാ​ണ് (32) വെ​ട്ടേ​റ്റ​ത്. ഇ​ദ്ദേ​ഹം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ത​ല​യി​ൽ 18 തു​ന്ന​ലു​ക​ളു​ണ്ട്. ക്രി​മി​നി​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​ർ ഉ​ള്‍പ്പെ​ടു​ന്ന ല​ഹ​രി​സം​ഘം ഈ ​പ്ര​ദേ​ശ​ത്തെ കു​റ്റി​ക്കാ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യു​മാ​ണ്.

ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ​ൈക​യേ​റ്റം ചെ​യ്യു​ക​യും പ​തി​വാ​ണ്. ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് വാ​ര്‍ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​യി​ടെ കാ​ട് വെ​ട്ടി​മാ​റ്റി. തു​ട​ര്‍ന്ന് ല​ഹ​രി​സം​ഘം തൊ​ട്ട​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റി. ഇ​തി​നി​ടെ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്താ​നും തു​ട​ങ്ങി.

ഇ​ത് നാ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്തി​െൻറ രോ​ഷ​ത്തി​ല്‍ അ​ഞ്ചം​ഗ സം​ഘം പി​ന്നീ​ട് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഇ​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര സ്വ​ദേ​ശി ജാ​സി​ര്‍ (19) എ​ന്ന​യാ​ളെ പി​ടി​കൂ​ടു​ക​യും കോ​ട​തി​യി​ല്‍ ഹ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​ന പ്ര​തി കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി ആ​ദ​ര്‍ശ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​യാ​ൾ പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ല്‍ ത​മി​ഴ്‌​നാ​ട്ടു​കാ​ര​നാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ബാ​ക്കി പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - The young man who questioned the drug mafia was attacked
Next Story