വാഹനം പരിശോധനക്കായി നിർത്തിയില്ല; പൊലീസ് പിന്തുടർന്നപ്പോൾ ഡ്രൈവർ ഇറങ്ങിയോടി
text_fieldsകസ്റ്റഡിയിലെടുത്ത മാരുതി കാര്‍
കിഴക്കമ്പലം: മലയിടംതുരുത്തില്‍ വാഹന പരിശോധനക്കിടെ നിർത്താതെപോയ മാരുതി കാർ പൊലീസ് പിന്തുടര്ന്നെങ്കിലും ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങിയോടി. കിഴക്കമ്പലം ഊരക്കാട് സെൻറ് തോമസ് യാക്കോബായ ചര്‍ച്ചിന് സമീപമാണ് വാഹനം ഉപേക്ഷിച്ചത്. കെ.എല്‍.ജി 9835 മാരുതി കാർ കസ്റ്റഡിയിലെടുത്തു. ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് വാഹനത്തിന് കൈകാണിെച്ചങ്കിലും നിർത്താതെ പോകുകയായിരുന്നു.
പൊളിച്ചതായി സംശയിക്കുന്ന വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകള്‍, മുറിച്ചുെവച്ചിരിക്കുന്ന വാര്‍ക്ക കമ്പി, മറ്റ് മാരകായുധങ്ങളും വാഹനത്തിലുണ്ടായിരുന്നു. തടിയിട്ടപറമ്പ് എസ്.ഐ സുബൈറിെൻറ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പരിസര പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
മോഷണവസ്തുക്കളെന്ന് സംശയിക്കുന്ന സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഓടിയസമയം ഇയാള്‍ ചില അടിവസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചിരുന്നെതന്നും പൊലീസ് പറഞ്ഞു.

