മരട്: ദേശീയപാതയിലെ മരട് നഗരസഭ പുനഃസ്ഥാപിച്ച വഴിവിളക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രകാശം ചൊരിയും. 27 ലക്ഷം രൂപ െചലവിലാണ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നത്.
നഗരസഭയുടെ ദേശീയപാതയിലെ അതിര്‍ത്തിയായ കണ്ണാടിക്കാട് മുതല്‍ മാടവന അണ്ടിപ്പിള്ളി തോടുവരെയാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
യുനൈറ്റഡ് ഇലക്ട്രിക് ഇന്ത്യ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിക്കാണ് കരാര്‍ ചുമതല. നഗരസഭയിലെ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് സി.എഫ്.എൽ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. വൈദ്യുതി ബില്‍ അടക്കേണ്ട ചുമതല പൂര്‍ണമായും മരട് നഗരസഭക്കാണ്.
പ്രദേശത്തെ വിളക്കുകള്‍ തകരാര്‍മൂലം തെളിയാത്ത സ്ഥിതിയായിരുന്നു. ഇതുമൂലം യാത്രക്കാരും പ്രദേശവാസികളും വലിയ ദുരിതത്തിലായിരുന്നു.
ഇതുമൂലം മേഖലകളില്‍ നിരന്തരം അപകടങ്ങളും പതിവായിരുന്നു. ആദ്യപടിയായി വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കണ്ണാടിക്കാട് മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള വഴിവിളക്കുകളുടെ ഉദ്ഘാടനം മരട് നഗരസഭ ആൻറണി ആശാന്‍പറമ്പില്‍ നിര്‍വഹിക്കും.