റീട്ടെയില്‍ ഫൂട്വെയർ വ്യാപാരികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍ -കെ.ആര്.എഫ്.എ
text_fieldsനെടുമ്പാശ്ശേരി എയര്‍ലിങ്ക് കാസ്റ്റില്‍ സംഘടിപ്പിച്ച കേരള റീട്ടെയില്‍ ഫൂട്ട്വെയർ അസോസിയേഷന് ( കെ.ആര്.എഫ്.എ ) പ്രഥമ സംസ്ഥാന കണ്വെന്ഷന് അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: അശാസ്ത്രീയമായ ചട്ടങ്ങള്‍ മൂലം സംസ്ഥാനത്തെ റീട്ടെയില്‍ ഫൂട്വെയർ വ്യാപാരികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് കേരള റീട്ടെയില്‍ ഫൂട്വെയർ അസോസിയേഷന് ( കെ.ആര്.എഫ്.എ ) പ്രഥമ സംസ്ഥാന കണ്വെന്ഷന് കുറ്റപ്പെടുത്തി.
നോട്ട് നിരോധവും, ജി.എസ്.ടിയും, മഹാപ്രളയങ്ങളും ഒടുവില്‍ കോവിഡ് മഹാമാരിയും ഫൂട്വെയർ വ്യാപാരികളെ ബാധിച്ചിരിക്കുകയാണ്. നാശങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്ക് സഹായവും പുനരുദ്ധാരണവും ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഫൂട്വെയർ വ്യാപാരികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
ഫൂട്വെയർ വ്യാപാരികള്‍ക്ക് നികുതിയേക്കാള്‍ അധികം പിഴ നല്‍കേണ്ട അവസ്ഥയാണ്. സര്‍ക്കാരിെൻറ ഓണ്‍ലൈന്‍ സെര്‍വര്‍ തകരാറുകളുടെ ഫലമായി പിഴ നല്‍കേണ്ടി വരുന്നത് കച്ചവടക്കാരാണ്. ഇത്തരം സാഹചര്യം ഒഴിവാക്കപ്പെടണമെന്ന് സമ്മേളനം ചൂണ്ടികാട്ടി.
അന്‍വര്‍സാദത്ത് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എം.എന്‍.മുജീബുറഹ്മാന്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി.സി. ജേക്കബ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി സി.കെ. ജലീല്‍, കെ.എഫ്.ആര്.എ ജനറല്‍ സെക്രട്ടറി നൗഷല്‍ തലശേരി, ഹുസൈന് കുന്നുകര, ഡേവിസ് പാത്താടന്‍, സലീം കൊല്ലം, ബാബു മാളിയേക്കല്‍, നസീം ഹംസ, ധനീഷ് ചന്ദ്രന്, നാസര്‍ പാണ്ടിക്കാട്, എന്നിവര്‍ സംസാരിച്ചു.
കെ.ആര്.എഫ്.എ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.എന്‍.മുജീബുറഹ്മാന്‍ പരപ്പനങ്ങാടി, ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നൗഷല്‍ തലശ്ശേരി, ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ധനീഷ് ചന്ദ്രന് തിരുവനന്തപുരം എന്നിവര്‍
ഭാരവാഹികള്‍
കെ.ആര്.എഫ്.എ സംസ്ഥാന പ്രസിഡന്റായി എം.എന്‍.മുജീബുറഹ്മാന്‍ പരപ്പനങ്ങാടിയും, ജനറല്‍ സെക്രട്ടറിയായി നൗഷല്‍ തലശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു. ധനീഷ് ചന്ദ്രന് തിരുവനന്തപുരം ( ട്രഷറര്‍ ). മറ്റ് ഭാരവാഹികള്‍: എം.പി. നാസര്‍ പാണ്ടിക്കാട് മലപ്പുറം, സവാദ് പയ്യൂര്‍ കണ്ണൂര്‍, ഹമീദ് ബാറക്ക കാസര്‍കോഡ്, ടിപ് ടോപ് ജലീല്‍ ആലപ്പുഴ, ഹുസൈന് കുന്നുകര എറണാകുളം, മുഹമ്മദലി കോഴിക്കോട് ( വൈസ് പ്രസിഡന്റുമാര്‍ ). ബിജു ഐശ്വര്യ കോട്ടയം, ശംസുദ്ദീന്‍ വടക്കാഞ്ചേരി തൃശൂര്‍, റാഫി കുട്ടിക്കട കൊല്ലം, സനീഷ് മുഹമ്മദ് ഒറ്റപ്പാലം, പി.ജെ.ജേക്കബ് പത്തനംതിട്ട, കെ.സി.അന്‍വര്‍ വയനാട് ( സെക്രട്ടറിമാര്‍ ). രന്ജ്യ ഇടുക്കി, ഹരികൃഷ്ണന് കോഴിക്കോട്, ഹാഷിം തിരുവനന്തപുരം ( സെക്രട്ടറിയേറ്റംഗങ്ങള്‍ ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

