കൂത്താട്ടുകുളം: മാർക്കറ്റിൽനിന്ന് രാവിലെ വിരണ്ടോടിയ പോത്തിനെ കൂത്താട്ടുകുളം അഗ്നിരക്ഷാസേന അതിസാഹസികമായി പിടികൂടി.
കിഴകൊമ്പ് ഇടത്തനാൽ കുഞ്ഞുമോെൻറ പോത്താണ് ബുധനാഴ്ച രാവിലെ വിരണ്ടോടിയത്. രാവിലെ 10ന് കൂത്താട്ടുകുളം മാരുതി ജങ്ഷനിൽ മൈത്രി നഗർ അർജുൻ നിവാസിൽ ഡോ. കുസുമത്തിെൻറ പുരയിടത്തിൽ പോത്ത് ഓടിക്കയറുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫിെൻറ നേതൃത്വത്തിൽ അനിൽകുമാർ, ബിജുമോൻ, അഭിഷേക്, ജോബിൻ, സാബു, മനോജ്, അശോകൻ, അബ്രഹാം, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പോത്തിനെ പിടികൂടിയത്.