മാലിന്യവും പോളപ്പായലും നിറഞ്ഞ് ഫോർട്ട്കൊച്ചി കടപ്പുറം
text_fieldsമട്ടാഞ്ചേരി: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഫോർട്ട്കൊച്ചി കടപ്പുറം മാലിന്യങ്ങളും പോളപ്പായലും നിറഞ്ഞ് കിടക്കുന്നു. ലോക്ഡൗണിനെ തുടർന്ന് മാസങ്ങളായി കടപ്പുറത്തേക്കുള്ള പ്രവേശന ഭാഗങ്ങൾ അടച്ചിരിക്കുകയാണ്.
ഇതോടെ ശുചീകരണ പ്രവർത്തനങ്ങളും മുടങ്ങി. ഒഴുകിവന്ന തെർമോക്കോൾ ചെരിപ്പുകൾ എന്നിവ അടക്കമുള്ള മാലിന്യങ്ങളാണ് തീരം നിറഞ്ഞു കിടക്കുന്നത്. ഇതോടൊപ്പമാണ് പോളപ്പായലും തീരത്ത് എത്തിയിരിക്കുന്നത്. പോളപായൽ അടിഞ്ഞുകൂടുന്നത് കൊച്ചു വള്ളക്കാർക്കും ചീനവലക്കാർക്കും ബുദ്ധിമുട്ടായി.
ദൈനംദിനം ആയിരക്കണക്കിന് സ്വദേശ,വിദേശ സഞ്ചാരികൾ എത്തിയിരുന്ന കടപ്പുറമാണ് ഇപ്പോൾ മാലിന്യം നിറഞ്ഞു കിടക്കുന്നത്.

