Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പൽ ജീവനക്കാരൻ...

കപ്പൽ ജീവനക്കാരൻ തളർന്നുവീണു; രക്ഷകരായി തീരരക്ഷ സേന

text_fields
bookmark_border
കപ്പൽ ജീവനക്കാരൻ തളർന്നുവീണു; രക്ഷകരായി തീരരക്ഷ സേന
cancel
camera_alt

പു​റം​ക​ട​ലി​ൽ തളർന്നുവീണ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​ൻ പ്ര​ദീ​പ് ദാ​സി​നെ തീ​ര​ര​ക്ഷാ​സേ​ന

ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ക്കു​ന്നു

മ​ട്ടാ​ഞ്ചേ​രി: ആ​ഴ​ക്ക​ട​ലി​ൽ അ​സു​ഖ​ബാ​ധി​ത​നാ​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച്​ കൊ​ച്ചി​യി​ലെ തീ​ര​ര​ക്ഷാ സേ​ന. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചി തീ​ര​ത്തി​ന് പ​ടി​ഞ്ഞാ​റ് 120 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ച​ര​ക്കു​ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​ൻ പ്ര​ദീ​പ് ദാ​സ് രോ​ഗ​ബാ​ധി​ത​നാ​യി ത​ള​ർ​ന്നു​വീ​ണ​ത്.

യു.​എ.​ഇ​യി​ൽ​നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ‘ഗ്ലോ​ബ​ൽ ടാ​ങ്ക​ർ’ ക​പ്പ​ലി​ലാ​യി​രു​ന്നു സം​ഭ​വം. അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​വും മ​സ്തി​ഷ്കാ​ഘാ​ത​വും സം​ഭ​വി​ക്കു​ക​യും ഇ​ട​തു​വ​ശം ത​ള​രു​ക​യും ചെ​യ്തു. ക​പ്പ​ലി​ൽ​നി​ന്ന് സ​ഹാ​യ സ​ന്ദേ​ശ​മെ​ത്തി​യ​തോ​ടെ തീ​ര​ര​ക്ഷാ സേ​ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന് ലൈ​റ്റ് ഹെ​ലി​കോ​പ്ട​റി​ൽ എ​ത്തി​യാ​ണ്​ ര​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് കൊ​ച്ചി ഗൗ​തം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​ൽ​ക്ഷോ​ഭ​വും മ​ഴ​യും കാ​റ്റും മ​റി​ക​ട​ന്നാ​ണ്​ തീ​ര​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coast GuardErnakulam Newsship crew
News Summary - The ship's crew on health issues; Coast Guard as rescuers
Next Story