മഴക്കള്ളന്മാർ വിലസുന്നു; കുരുമുളക് സ്പ്രേ മുഖത്തടിച്ച് പണം തട്ടാൻ ശ്രമം
text_fieldsപട്ടിമറ്റം: കുരുമുളക് സ്പ്രേ മുഖത്തടിച്ച് വ്യാപാരിയുടെ കൈയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഭവം. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗലത്തുനടയിൽ മഞ്ജനാട് പ്രദേശത്ത് കൃഷ്ണസ്വാമി ക്ഷേത്രത്തിലും മോഷണം നടന്നു. വ്യാഴാഴ്ച പുലർച്ച പൂജാരി എത്തിയപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്.
ഏകദേശം 35,000 രൂപ വരുന്ന എട്ടുപവന്റെ സ്വർണം പൂശിയ മാലയും ഓഫിസിലുണ്ടായ പണവുമാണ് നഷ്ടപ്പെട്ടത്. ആഴ്ചകൾക്കുമുമ്പ് ചെങ്ങര മനക്കപ്പടിയിലും വലമ്പൂരും വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. മഴക്കാലത്ത് മോഷണം വ്യാപകമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

