Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.എസ്.ഐ ആയപ്പോള്‍...

എ.എസ്.ഐ ആയപ്പോള്‍ ബാഡ്ജ് നൽകാൻ 20 വർഷം മുമ്പ്​ പരിശീലനം നല്‍കിയ ഓഫിസര്‍

text_fields
bookmark_border
എ.എസ്.ഐ ആയപ്പോള്‍ ബാഡ്ജ് നൽകാൻ 20 വർഷം മുമ്പ്​ പരിശീലനം നല്‍കിയ ഓഫിസര്‍
cancel
camera_alt

ക​ബീ​ര്‍ കെ. ​ഇ​സ്മാ​യി​ലി​നെ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ന്‍.​കെ. ജേ​ക്ക​ബ് സ്​​റ്റാ​ര്‍ ന​ല്‍കി സ്വീ​ക​രി​ക്കു​ന്നു

കി​ഴ​ക്ക​മ്പ​ലം: എ.​എ​സ്.​ഐ​യാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ച്ച്​ ച​ു​മ​ത​ല ഏ​ൽ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ബാ​ഡ്ജ് ന​ല്‍കി സ്വീ​ക​രി​ച്ച​ത്​ 20 വ​ര്‍ഷം മു​മ്പ് പൊ​ലീ​സു​കാ​ര​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍ ക്യാ​മ്പി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ.

ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് ഈ ​അ​പൂ​ർ​വ സം​ഭ​വം. എ​ട​ത്ത​ല സ്വ​ദേ​ശി ക​ബീ​ര്‍ കെ. ​ഇ​സ്മാ​യി​ലി​നാ​ണ് ഈ ​അ​പൂ​ര്‍വ അ​വ​സ​രം ല​ഭി​ച്ച​ത്.

ഈ ​സ്​​റ്റേ​ഷ​നി​ല്‍ ത​ന്നെ അ​ന്ന് പ​രി​ശീ​ല​നം ന​ല്‍കി​യ എ​ന്‍.​കെ. ജേ​ക്ക​ബ് ഇ​പ്പോ​ൾ ഇ​വി​ടെ എ.​എ​സ്.​ഐ​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍ഷ​മാ​യി ര​ണ്ടു​പേ​രും ത​ടി​യി​ട്ട​പ​റ​മ്പ് സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ക​ബീ​റി​ന് എ.​എ​സ്.​ഐ​യാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ച്ച​ത്. പ​ഴ​യ ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ബീ​റി​ന് ജേ​ക്ക​ബ് സ്​​റ്റാ​ര്‍ ന​ൽ​കി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badgeASIPolice officerTrainer
Next Story