കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാൾ അറസ്റ്റിൽ
text_fieldsകൊച്ചി: പനമ്പള്ളിനഗറിലെ കടകളിൽ മോഷണം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശി സൗത്ത് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശി യുവരാജാണ് (25) പിടിയിലായത്. വെള്ളിയാഴ്ച രാത്രി മലബാർ ചിപ്സ് എന്ന കടയിൽ കയറി മോഷണം നടത്തിയിരുന്നു.
കടയുടെ മുൻവശം തുറന്നുകിടക്കുന്നതായി ആരോ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ കടയുടമയെ തള്ളിമാറ്റി പ്രതി കടന്നുകളഞ്ഞു. സൗത്ത് പൊലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിയുടെ ചിത്രം സി.സി ടി.വിയിൽ പതിഞ്ഞിരുന്നു.
അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പനമ്പള്ളിനഗർ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലെ സംഘം പിടികൂടുകയായിരുന്നു.
പ്രതി കാലങ്ങളായി തമിഴ്നാട്ടിൽ നിന്ന് വന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സൗത്ത് പാലത്തിന് താഴെയും മറ്റുമാണ് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

